
ബർലിൻ: രാജ്യത്തിന് ഉൾക്കൊള്ളാവുന്ന അഭയാർത്ഥികളുടെ പരിധി കഴിഞ്ഞെന്നും ഇനിയും അഭയാർത്ഥികളെ സ്വീകരിക്കാൻ രാജ്യത്തിനാകില്ലെന്നും ഭൂരിപക്ഷം ജർമ്മൻ പൗരന്മാരും വിശ്വസിക്കുന്നതായി സർവ്വേഫലം. അതേസമയം അഭയാർത്ഥികൾക്ക് തങ്ങളാലാകും വിധം സഹായം ലഭ്യമാക്കണമെന്ന ചിന്താഗതിക്കാർ കൂടിയാണ് ജർമ്മൻ ജനതയിൽ ഏറിയ പങ്കും.
അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ജര്മനിക്കാരുടെ മനോഭാവത്തില്‍ ഗണ്യമായ വ്യത്യാസമാണ് വന്നിരിക്കുന്നതെന്നാണ് സര്‍വേ റിപ്പോർട്ട് വിലയിരുത്തുന്നത്. പൂര്‍വ ജര്‍മനിയില്‍ 33 ശതമാനം പേര് മാത്രം അഭയാര്‍ഥികളെ സ്വാഗതം ചെയ്യുമ്പോള്‍ പശ്ചിമ ജര്‍മനിയില്‍ ഇത് 65 ശതമാനമാണ്. 40 ശതമാനം പേരും രാജ്യത്തിന് ഇനിയും അഭയാർത്ഥികളെ താങ്ങാനകില്ലെന്ന് വിശ്വസിക്കുന്നു.
സർവ്വേയിൽ പങ്കെടുത്ത 70 ശതമാനം ജർമ്മൻ പൗരന്മാരും കുടീയേറ്റക്കാരെയും 59 ശതമാനം അഭയാർത്ഥികളെയും സ്വാഗതം ചെയ്യാൻ മനസ്ഥിതി ഉള്ളവരാണ്. എന്നാൽ രാജ്യത്തിന് ഇവരെ ഇനിയും താങ്ങാനാകുമോ എന്നതാണ് ഇവരുടെ ആശങ്ക. 2012ല്‍ ജര്‍മനിക്കാരില്‍ 49 ശതമാനം പേരും അഭയാര്‍ഥികളെ സ്വാഗതം ചെയ്തപ്പോള്‍ 2015ല്‍ 59 ശതമാനം പേര് സ്വാഗതം ചെയ്തിരുന്നു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.