
റിന്യൂവബിള്‍ എനര്‍ജിയുടെ അധിക ലഭ്യത ഓസ്‌ട്രേലിയയില്‍ ആകമാനം അടുത്ത രണ്ട് വര്‍ഷക്കാലം ഇലക്ട്രിസിറ്റി ചാര്‍ജുകള്‍ കുറയാൻ ഇടയാക്കുമെന്ന് റിപ്പോർട്ട്. പരമ്പരാഗത ഊര്‍ജങ്ങള്‍ക്ക് പുറമെ സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും കൂടുതലായി സപ്ലൈിലേക്കെത്തുന്നതാണ് ചാര്‍ജ് കുറയുന്നതിന് കാരണമാകുകയെന്നാണു വിലയിരുത്തൽ.
ഈ വര്‍ഷം ദേശീയവ്യാപകമായി ഊര്‍ജവിലകളില്‍ 11 ശതമാനം വര്‍ധനവുണ്ടായത് ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേൽപ്പിച്ചിരുന്നു.
ദി ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് കമ്മീഷന്റെ വിലപ്രവണതകളെ കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിൽ പറയുന്നത് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഊര്‍ജ ചാര്‍ജില്‍ 12 ശതമാനം ഇടിവുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ വിലക്കയറ്റത്തിന്റെ പ്രത്യാഘാതം ഇല്ലാതാവുമെന്നുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.