
റിയാദ്: സൗദിയില്‍ താമസ കെട്ടിടത്തിന് നികുതി ഏര്‍പ്പെടുത്തുന്നു. ഈ വര്‍ഷം 125 റിയാല്‍ ഈടാക്കുന്ന നികുതി അടുത്ത വര്‍ഷം മുതല്‍ 250 റിയാലായി വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. കെട്ടിട ഉടമകളാണ് നികുതി നല്‍കേണ്ടത്. താമസക്കാരെ തീരുമാനം നേരിട്ട് ബാധിക്കില്ല. രാജ്യത്ത് പുതുതായി ഏര്‍പ്പെടുത്തിയ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് താമസ കെട്ടിട വാടക ഒഴിവാക്കിയിരുന്നു.
ഭവന മന്ത്രാലയത്തിന് കീഴിലെ ‘ഈജാര്‍’ സംവിധാനത്തിലെ അബ്ദുറഹ്മാന്‍ അസ്സമാരിയാണ് നികുതി ഈടാക്കുന്ന കാര്യം വ്യക്തമാക്കിയത്. താമസ കെട്ടിടം വാടകക്ക് നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് ഓഫീസ് മുഖേനയാണ് മന്ത്രാലയം സംഖ്യ ഈടാക്കുക. ഇടനിലക്കാരായ ഇത്തരം ഓഫീസുകള്‍ മന്ത്രാലയത്തിന്റെ ഈജാര്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇതിന്റെ ഭാഗമായി വ്യവസ്ഥാപിതമല്ലാതെ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ അടപ്പിക്കും.
രാജ്യത്ത് 12,000 റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ ആവശ്യമുള്ള സ്ഥാനത്ത് 40,000 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഓണ്‍ലൈന്‍ വാടക കരാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും അധികൃതര്‍
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.