Currency

വരുമാന സ്രോതസ് തെളിയിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ സൗദിയില്‍ ക്രിമിനല്‍ കുറ്റം

സ്വന്തം ലേഖകന്‍Sunday, October 1, 2017 8:00 am

റിയാദ്: സൗദിയില്‍ വരുമാന സ്രോതസ് തെളിയിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. മുന്നൂറോളം പേരുടെ സംശയാസ്പദ പണമിടപാട് അന്വേഷിക്കുന്നതിനിടെയാണ് നടപടി. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടെയാണിത്. വിദേശികളുടെ പണമിടപാട് രേഖകള്‍ സൂക്ഷിക്കാന്‍ സ്ഥാപനങ്ങളോട് സൗദി മോണിട്ടറി ഏജന്‍സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വരുമാന സ്രോതസ് തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സൗദിയിലെ പണമിടപാടുകളില്‍ സുതാര്യത വരുത്തുന്നതിന്റെ ഭാഗമായി സാമ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. വരുമാനത്തില്‍ കൂടുതല്‍ പണം അയയ്ക്കുന്നത് സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. വിദേശത്തെ നാലില്‍ അധികം അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നവരെ അന്വേഷണ പരിധിയില്‍ പെടുത്തും.

ആര്‍ക്കാണോ അയയ്ക്കുന്നത് അവരുമായുള്ള ബന്ധം ഇനി എക്‌സ്‌ചേഞ്ചുകള്‍ രേഖപ്പെടുത്തണം. ബാങ്ക് വഴി മാത്രമായിരിക്കണം ശമ്പളം അയയ്‌ക്കേണ്ടത്. അതേസമയം നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ നടപടിയെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x