Currency

റിയാദ്-കോഴിക്കോട് റൂട്ടിൽ പുതിയതായി ആരംഭിക്കുന്ന വിമാന സര്‍വീസിന്റെ ബുക്കിങ് ആരംഭിച്ചു

സ്വന്തം ലേഖകൻThursday, October 20, 2016 7:52 am

എയർ ഇന്ത്യ എക്സ്പ്രെസ്സ് റിയാദ്-കോഴിക്കോട് റൂട്ടിൽ പുതിയതായി ആരംഭിക്കുന്ന വിമാന സര്‍വീസിന്റെ ബുക്കിങ് ആരംഭിച്ചു. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് 705 റിയാലും തിരിച്ചുള്ളതിന് 530 റിയാലുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്.

റിയാദ്: എയർ ഇന്ത്യ എക്സ്പ്രെസ്സ് റിയാദ്-കോഴിക്കോട് റൂട്ടിൽ പുതിയതായി ആരംഭിക്കുന്ന വിമാന സര്‍വീസിന്റെ ബുക്കിങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന സര്‍വീസ് ആഴ്ചയില്‍ നാല് ദിവസമാണ് ഉണ്ടാകുക. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് 705 റിയാലും തിരിച്ചുള്ളതിന് 530 റിയാലുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്.

രണ്ട് ഭാഗത്തേക്കും കൂടി ടാക്സ് ഉള്‍പ്പെടെ 1,235 റിയാൽ നൽകേണ്ടിവരും. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലാണ് സര്‍വീസ്. രാവിലെ 9:15ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 11:45ന് റിയാദിലെത്തും. ഉച്ചക്ക് ശേഷം 1:15ന് റിയാദില്‍ നിന്ന് തിരിക്കുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 8:45ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x