Currency

ഔട്ട്‌സോഴ്‌സിങ് രീതി: റിയാദ് ചേംബറിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Friday, April 13, 2018 11:47 am

റിയാദ്: സ്വദേശിവത്കരണത്തിന് ഭീഷണിയാവുന്ന ഔട്ട്‌സോഴ്‌സിങ് രീതിയെക്കുറിച്ച് റിയാദ് ചേംബറിന്റെ മുന്നറിയിപ്പ്. വിദേശി ജോലിക്കാരെ വെച്ച് ഔട്ട്‌സോഴ്‌സിങ് സ്വഭാവത്തില്‍ തൊഴില്‍ ചെയ്യിപ്പിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കാണ് റിയാദ് ചേംബറിന്റെ മുന്നറിയിപ്പ്. സ്വദേശിവത്കരണം ഭീഷണിയാവുന്ന തരത്തില്‍ രാജ്യത്തെ പ്രമുഖ കമ്പനികള്‍ വിദേശികളെ ജോലിക്ക് വെക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം നിരീക്ഷിക്കുമെന്നും ചേംബര്‍ മാനവവിഭവശേഷി സമിതി മുന്നറിയിപ്പുണ്ട്.

സൗദി തൊഴില്‍ മേഖലക്ക് തന്നെ ഇത്തരം ഔട്ട്‌സോഴ്‌സിങ് സംവിധാനം പ്രയാസം സൃഷ്ടിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു. സൗദി തൊഴില്‍ വിപണിയില്‍ ലഭ്യമായ തൊഴിലുകള്‍ വിദേശരാജ്യങ്ങളിലേക്കും വിദേശി പൗരന്മാരിലേക്കും നീങ്ങാന്‍ ഔട്ട്‌സോഴ്‌സിങ് രീതി കാരണമാവുമെന്നും അധികൃതര്‍ പറഞ്ഞു. സ്വദേശിവത്കരണം പ്രഖ്യാപിച്ച പുതിയ 12 തൊഴിലുകളില്‍ ആവശ്യമായ പരിശീലനവും സ്വദേശിവതകരണ കാമ്പയിനും ചേംബര്‍ സമിതി വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x