മൂന്നു മാസമായി ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതെ ഇവര്‍ പട്ടിണിയിലാണ്. ഒരു മുറിയിലാണ് ഏഴു പേരുടേയും താമസം.
റിയാദ്: റിയാദില്‍ വീസ തട്ടിപ്പിനിരയായി ഏഴു മലയാളി യുവതികള്‍ ദുരിതത്തില്‍. മൂന്നു മാസമായി ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതെ ഇവര്‍ പട്ടിണിയിലാണ്. ഒരു മുറിയിലാണ് ഏഴു പേരുടേയും താമസം. ഉയര്‍ന്ന ശമ്പളവും മറ്റും വാഗ്ദാനം ചെയ്താണ് ഇവരെ കേരളത്തില്‍ നിന്നുള്ള ട്രാവല്‍സ് മുഖേനയും ഏജന്റുമാര്‍ മുഖേനയും റിയാദില്‍ എത്തിച്ചത്. മുംബൈയിലുള്ള ഒരു ട്രാവല്‍സാണ് ഇവരുടെ വീസ സ്റ്റാമ്പ് ചെയ്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ട്രാവല്‍സും ഏജന്റുമാരുമാണ് യുവതികളെ മുംബൈയില്‍ എത്തിച്ചത്. എറണാകുളം സ്വദേശിയും കാഞ്ഞിരപ്പള്ളിയിലും കോഴിക്കോടുമുള്ള ട്രാവല്‍സുകളും കോട്ടയത്തെ ഒരു കണ്‍സല്‍ട്ടന്‍സി എന്നീ ഏജന്റുമാര്‍ മുഖേനയാണ് ഇവരെ മുംബൈയില്‍ എത്തിച്ചത്.
1500 റിയാല്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ക്ലീനിംഗ് ജോലിക്കെന്നു പറഞ്ഞാണ് റിയാദില്‍ എത്തിച്ചത്. ഇവിടെ എത്തിയപ്പോള്‍ മറ്റൊരു എഗ്രിമെന്റില്‍ 800 റിയാലിനു ഒപ്പിടുവിക്കുകയായിന്നു. നാട്ടില്‍ നിന്നും വീടും സ്വര്‍ണ്ണവും പണയപ്പെടുത്തിയാണ് യുവതികള്‍ സൗദിയില്‍ എത്തിയത്. ഇപ്പോള്‍ ഇവര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കിട്ടിയിട്ട് മൂന്നു മാസമായെന്നു യുവതികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരു റൂമില്‍ ഏഴു പേരാണ് താമസിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത് കേളി കലാ സാംസ്കാരിക വേദിയാണ്. എത്രയും പെട്ടെന്ന് നാട്ടില്‍ പോകണമെന്നാണ് ഇവര്‍ ആവശ്യ പ്പെടുന്നത്. കേളി കലാസാംസ്കാരിക വേദി ജീവ കാരുണ്യ കണ്‍വീനര്‍ ആണ് ഇവര്‍ക്ക് വേണ്ട നിയമസഹായം ചെയ്തു കൊടുക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.