ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന ഗ്രോസറികള്‍ (ബഖാലകള്‍), സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുടെ നടത്തിപ്പിനാണ് നഗരസഭ വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. പുതിയ ഗ്രോസറികള്‍ സ്ഥാപിക്കുന്നതിനും സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനുമടക്കം മുപ്പതോളം കര്‍ശന നിര്‍ദേശങ്ങളാണ് നഗരസഭകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റിയാദ്: ഗ്രോസറികളുടെ നടത്തിപ്പിന് നഗരസഭ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന ഗ്രോസറികള്‍ (ബഖാലകള്‍), സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുടെ നടത്തിപ്പിനാണ് നഗരസഭ വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. പുതിയ ഗ്രോസറികള്‍ സ്ഥാപിക്കുന്നതിനും സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനുമടക്കം മുപ്പതോളം കര്‍ശന നിര്‍ദേശങ്ങളാണ് നഗരസഭകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ നൂറ് മീറ്റര്‍ ചുറ്റളവില്‍ താഴെയാണ് ഗ്രോസറിയുടെ ഉള്‍ഭാഗത്തിന്റെ അളവെങ്കില്‍ പുകയില ഉല്പന്നങ്ങളും ആരോഗ്യത്തിന് ഹാനികരമായ ഊര്‍ജദായക പാനീയങ്ങള്‍ അടക്കമുള്ളവ വില്ക്കാന് അനുമതിയില്ല. മാത്രവുമല്ല 18 വയസിനു താഴെയുള്ളവര്‍ക്ക് ഹാനികരമാകുന്ന പദാര്‍ത്ഥങ്ങള്‍ വില്‍ക്കരുതെന്നതാണ് പ്രധാന വ്യവസ്ഥ .
സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്നും മാര്‍ക്കറ്റിലേക്ക് കടക്കുന്ന വാതിലുകള്‍ സാധാരണ വാതിലുകള്‍ക്ക് പകരം ആട്ടോമാറ്റിക്ക് ഡോറുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഒരാളുടെ ഉയരത്തില്‍ കൂടുതലുള്ള റാക്കുകളില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് തുടങ്ങി കര്‍ശന നിബന്ധനകളാണ് ചെറുകിട സ്ഥാപനങ്ങളുടെ നവീകരണത്തിനായി നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്. റിയാദിലെ ഗ്രോസറികളില്‍ ഇത് സംബന്ധിച്ച് നഗരസഭ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.