
റിയാദ്: അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും മുന്തിയതും പുതിയതുമായ ചോക്ലേറ്റുകളും കോഫി ഇനങ്ങളും സൗദിയില്‍ പരിയപ്പെടുത്തിയ പ്രദര്‍ശനം റിയാദില്‍ സമാപിച്ചു. ചോക്ലേറ്റ്, കോഫി വിപണിയിലെ ഏറ്റവും പുതിയ ഉല്‍പ്പനങ്ങളെക്കുറിച്ച് അറിയാനും രുചിച്ചുനോക്കാനും അവസരമൊരുക്കി ഇതു മൂന്നാം തവണയാണ് പ്രദര്‍ശനം നടക്കുന്നത്. നിരവധി പേരാണ് റിയാദ് അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററിലെത്തിയത്.
കോഫിയും ചോക്ലേറ്റും പാചകം ചെയ്യുന്നത് പരിശീലിപ്പിക്കുകയും ഇതിനായി മത്സരവും സംഘടിപ്പിച്ചിരുന്നു. ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളുടെയും മധുരപലഹാര ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളും ഇത്തവണ മേളയിലുണ്ടായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കൊപ്പം തന്‍സാനിയ, ഇന്തൊനേഷ്യ, ഇന്ത്യ, ഫിലിപ്പൈന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഉത്പാദകളും മേളക്കെത്തിയിരുന്നു. 2016ല്‍ എഴുനൂറ് മില്യണ്‍ റിയാലിന്റെ കോഫി, ചോക്ലേറ്റ് ഉത്പനങ്ങളാണ് സൗദിയില്‍ വില്‍പന നടത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.