Currency

റിയാദില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ നഗരസഭ പരിശോധന നടത്തും

സ്വന്തം ലേഖകന്‍Friday, December 8, 2017 8:35 am

 

റിയാദ്: റിയാദില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്താന്‍ നഗരസഭകള്‍ക്ക് മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ജനവാസ കേന്ദ്രങ്ങളിലുള്ള തൊഴിലാളികളുടെ ജീവിത സാഹചര്യം പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മന്ത്രാലയത്തിന്റെ നടപടിയിലൂടെ സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിശോധക സംഘം ഉറപ്പു വരുത്തും.

അതേസമയം താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഷെഡുകള്‍ നഗരസഭ നീക്കം ചെയ്യും. താമസസ്ഥലങ്ങളിലെ ആരോഗ്യ വ്യവസ്ഥകള്‍ നടപ്പിലാക്കിയോ എന്ന് സംഘം പരിശോധിക്കും. മുനിസിപ്പല്‍ മന്ത്രാലയം ആരോഗ്യ തൊഴില്‍ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്.

സിവില്‍ ഡിഫന്‍സുമായി സഹകരിച്ചാകും ബലദിയ പരിശോധന നടത്തുക. താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധ നിര്‍മാണങ്ങള്‍ നീക്കം ചെയ്യണം. പോര്‍ട്ടോ കാബിനുകളും ഷെഡുകളും ഇല്ലെന്ന് മുനിസിപ്പാലിറ്റി ഉറപ്പു വരുത്തും. ബാച്ചിലേഴ്‌സ ആയ തൊഴിലാളികളെ താമസിപ്പിക്കാന്‍ മുനിസിപ്പിലിറ്റിയില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. കെട്ടിട ഉടമകള്‍ ഇത് പാലിച്ചോയെന്നും പരിശോധിക്കും. താമസ സ്ഥലം ഒരുക്കാന്‍ ടെറസുകള്‍ വാടകക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ഇതിനും നടപടിയുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x