റിയാദിനെ മജ്മ, അല്‍ഖസീം, ഹായില്‍, അല്‍ജൗഫ് വഴി വടക്കന്‍ സൗദിയിലെ ഖുറയ്യാത്തുമായി ബന്ധിപ്പിക്കുന്ന തെക്കു വടക്ക് പാതയില്‍ ആദ്യഘട്ടമായി റിയാദില്‍ നിന്ന് അല്‍ഖസീമിലേക്കാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സൗദി റെയില്‍വേ കമ്പനി പൂര്‍ത്തിയാക്കികഴിഞ്ഞു.
റിയാദ്: റിയാദില്‍ നിന്ന് വടക്കന്‍ സൗദിയിലേക്ക് 26ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. സൗദിയുടെ റെയില്‍ ഗതാഗത മേഖലയില്‍ പുതിയൊരു അധ്യായത്തിനു തുടക്കമാകുന്നതോടൊപ്പം മധ്യസൗദിയില്നിന്ന് വടക്കന്‍ സൗദിയിലെ നഗരങ്ങളിലേയ്ക്ക് സുഖകരമായ യാത്രയാണ് പ്രധാനം ചെയ്യുന്നത്.
റിയാദിനെ മജ്മ, അല്‍ഖസീം, ഹായില്‍, അല്‍ജൗഫ് വഴി വടക്കന്‍ സൗദിയിലെ ഖുറയ്യാത്തുമായി ബന്ധിപ്പിക്കുന്ന തെക്കു വടക്ക് പാതയില്‍ ആദ്യഘട്ടമായി റിയാദില്‍ നിന്ന് അല്‍ഖസീമിലേക്കാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സൗദി റെയില്‍വേ കമ്പനി പൂര്‍ത്തിയാക്കികഴിഞ്ഞു.
അതേസമയം പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡുകളിലെ അപകട നിരക്ക് കുറക്കുന്നതിനും സഹായകമാകുമെന്ന് ഗതാഗത മന്ത്രി സുലൈമാന്‍ അല്ഹംദാന് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.