മലപ്പുറം കോട്ടക്കല്‍ സ്വദേശി അസ്മറിനെയാണ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം വാഹനം തട്ടിയെടുത്തത്. ഇഖാമയുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും തനിക്ക് നഷ്ടപ്പെട്ടതായി കാണിച്ച് അസ്മര്‍ പൊലീസില്‍ പരാതി നല്‍കി.
റിയാദ്: അക്രമി സംഘം മലയാളിയുടെ കാര്‍ തട്ടിയെടുത്തു. റിയാദിലെ ബത്ഹയിലാണ് സംഭവം. മലപ്പുറം കോട്ടക്കല്‍ സ്വദേശി അസ്മറിനെയാണ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം വാഹനം തട്ടിയെടുത്തത്. ഇഖാമയുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും തനിക്ക് നഷ്ടപ്പെട്ടതായി കാണിച്ച് അസ്മര്‍ പൊലീസില്‍ പരാതി നല്‍കി.
ഇന്നലെ രാത്രി പത്ത് മണിയോടെ ബത്ഹയിലെ താമസകേന്ദ്രത്തിനടുത്തു വെച്ചായിരുന്നു ആക്രമണമുണ്ടായത്. അസ്മര്‍ വാഹനം പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്പോള്‍ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. കാറും മൊബൈല്‍ ഫോണും ഉള്‍പ്പെടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും അക്രമികള്‍ തട്ടിയെടുത്തു. അസ്മറിന്റെ ഭാര്യയുടെയും മക്കളുടെയും താമസ രേഖകളുള്‍പ്പെടെ നഷ്ടപ്പെട്ടു.
അസ്മറിന്റെ L U L 846 നമ്പറിലുള്ള കൊറോള കാറാണ് നഷ്ടമായത്. കാറോ, രേഖകളോ കണ്ടെത്തിയാല്‍ 055 765 7891 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.