
റിയാദ്: സൗദിയിലെ യാമ്പു പുഷ്പോത്സവ നഗരിയില്‍ കാഴ്ചക്കാര്‍ക്ക് സൗജന്യ യാത്രയൊരുക്കിയിരിക്കുകയാണ് യാമ്പു റോയല്‍ കമ്മീഷന്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുഷ്പോത്സവത്തിലേക്കും തിരിച്ചും വൈകിട്ട് നാല് മാണി മുതല്‍ പത്ത് മണി വരെയാണ് സര്‍വീസ് നടത്തുന്നത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യക ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റോയല്‍ കമ്മീഷന് ഹെഡ് ക്വാര്‍ട്ടേഴ്സ്, ക്യാമ്പ് 2, ഡൗണ്‍ ടൗണ്‍ തുടങ്ങി വിവിധ സ്റ്റോപ്പുകളില്‍ നിന്നാണ് ബസുകള്‍ സര്‍വീസ് നട്തുന്നത്. നഗരിയിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും പുതിയ സര്‍വീസിന് കഴിയും. വിദേശികളടക്കം നിരവധി ആളുകള്‍ ഇതിനോടകം സൗജന്യ യാത്ര പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.