ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹും റഷ്യന്‍ പെട്രോളിയം മന്ത്രി അലക്സാണ്ടര്‍ നോവാക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്.
റിയാദ്: ആഗോളതലത്തിലെ എണ്ണവിലയിടിവിനെ നേരിടാൻ റഷ്യയും സൗദിയും ധാരണയായി. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹും റഷ്യന്‍ പെട്രോളിയം മന്ത്രി അലക്സാണ്ടര്‍ നോവാക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്.
സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിനും തമ്മില്‍ ചൈനയില്‍ ജി 20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.
എണ്ണവിപണിയുടെ പുരോഗതിക്കായി എണ്ണയുല്‍പ്പാദനം നിലവിൽ കുറയ്ക്കാൻ ആലോചനയില്ലെന്നും പകരം മറ്റു പോംവഴികളാണെന്ന് തേടുന്നതെന്നും കൂടുതല്‍ രാജ്യങ്ങള്‍ ഈ സഹകരണത്തിലേക്ക് കടന്നുവരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സൗദി ഊര്‍ജ്ജ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.