Currency

അഡലൈഡിൽ താമസിക്കുന്നവർ കരുതിയിരിക്കുക; കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത

സ്വന്തം ലേഖകൻTuesday, September 27, 2016 7:05 pm

വരുന്ന 72 മണിക്കൂറിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ഗെയിൽ ഫോഴ്സ് കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

അഡലൈഡ്: അഡലൈഡിലും സമീപപ്രദേശങ്ങളിലും വസിക്കുന്നവർക്ക് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന 72 മണിക്കൂറിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ഗെയിൽ ഫോഴ്സ് കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

കഴിഞ്ഞ 50 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ കാറ്റിനാണു സാധ്യത കാണുന്നത്. അതിനാൽ അവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുമെടുക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കനത്ത മഴയും ഉള്ളതിനാൽ ജലനിരപ്പ് ഉയരാനും സാധ്യത കാണുന്നു.

കഴിഞ്ഞ സെപ്തംബർ 14 നു ഉണ്ടായ കൊടുങ്കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും റോഡുകൾ തകരുകയും 80 ഓളം വീടുകൾ തകരുകയും ചെയ്തിരുന്നു. ഇതിനേക്കാൾ വലിയ നാശനഷ്ടങ്ങളുണ്ടയേക്കാം എന്നാണ് അനുബന്ധ വൃത്തങ്ങൾ അറിയിച്ചത്. വൈദ്യുതബന്ധം വിശ്ചേദിക്കപ്പെടാനും സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “അഡലൈഡിൽ താമസിക്കുന്നവർ കരുതിയിരിക്കുക; കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത”

  1. Good day! Would you mind if I share your blog with
    my facebook group? There’s a lot of people that I think would really appreciate your content.
    Please let me know. Thank you

  2. This design is spectacular! You definitely know how to keep a reader amused.

    Between your wit and your videos, I was almost moved to start
    my own blog (well, almost…HaHa!) Wonderful job.
    I really loved what you had to say, and more than that, how you
    presented it. Too cool!

Comments are closed.

Top
x