ഇവരുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ശമ്പള കുടിശിക എത്രയും പെട്ടെന്ന് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
റിയാദ്: ശമ്പളം മുടങ്ങിയ അബഹയിലെ സ്വകാര്യ കമ്പനിയിലെ 150 തൊഴിലാളികളുടെ പ്രശനം പരിഹരിക്കുന്നതിനായി തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍. ഇവരുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ശമ്പള കുടിശിക എത്രയും പെട്ടെന്ന് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തൊഴിലാളികളെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയത്. കുടിശിക നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ വേതനം നല്‍കാതിരുന്ന പ്രമുഖ നിര്‍മാണ കമ്പനിയിലെ തൊഴിലാളികളുടെ കാര്യത്തിലും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു. നജ്‌റാനിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതിരുന്നത്. ഇത് സംബന്ധിച്ച് പരാതി കിട്ടിയതോടെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ടത്. തൊഴില്‍ സംബന്ധമായ പരാതികള്‍ എന്തു തന്നെയായാലും 19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ https://rasd.ma3an.gov.sa എന്ന വെബ്‌സൈറ്റിലോ അറിയിക്കണമെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.