Currency

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ജർമ്മനിൽ നിരോധനം വരുന്നു

സ്വന്തം ലേഖകൻSunday, November 27, 2016 9:29 am

2030 മുതല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്താൻ ജർമ്മനി തീരുമാനിച്ചു. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഇന്ധന ഉപയോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ബർലിൻ: 2030 മുതല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്താൻ ജർമ്മനി തീരുമാനിച്ചു. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഇന്ധന ഉപയോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. നിലവിലെ രാജ്യത്ത് അന്തരീക്ഷ മലിനീകരണം വർധിക്കാൻ പ്രധാന കാരണം വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന പുകയാണ്.

ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെ ഫെഡറല്‍ ഹൗസ് ആണ്  2030ാടെ പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിരോധിക്കാനുള്ള തീരുമാനത്തിനു അംഗീകാരം നൽകിയത്. 16 ജര്‍മ്മന്‍ സ്റ്റേറ്റുകളും തീരുമാനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. അതേസമയം പഴയ വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാനുള്ള അനുമതി ഉണ്ടാവും. എന്നാൽ ഇരട്ടി നികുതി നൽകേണ്ടി വരും.

‘സീറോ എമിഷന്‍’ വാഹനങ്ങള്‍ മാത്രം 2030ന് ശേഷം വില്‍പന നടത്തിയാല്‍ മതിയെന്നതാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇലട്രിക് കാറുകള്‍ നിരത്തുകളില്‍ വ്യാപകമാകുവാൻ ഈ തീരുമാനം കാരണമായേക്കും. യൂറോപ്യന്‍ യൂണിയനോടും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കാന്‍ ഈ തരം നടപടികൾ കൈക്കൊള്ളാൻ ജർമ്മനി ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x