Currency

സൗദിയില്‍ 15 വര്‍ഷത്തിനിടെ 128 ഭീകരാക്രമണങ്ങള്‍

സ്വന്തം ലേഖകന്‍Friday, December 9, 2016 3:20 pm

രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഭീകരവാദികളുടെ ലക്ഷ്യം. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗംചെയ്ത് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തിനു പുറത്തുനിന്ന് അവര്‍ക്ക് സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നുണ്ട്.

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 128 ഭീകരാക്രമണങ്ങള്‍ നടന്നതായി ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി. ആയിരക്കണക്കിനുപേര്‍ ആക്രമണങ്ങള്‍ക്ക് ഇരകളായി. സ്വദേശികളും വിദേശികളുമുള്‍പ്പെടെ 1,147 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തു. 109 തവണ സുരക്ഷാ സൈനികരും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി സുരക്ഷാ ഭടന്മാരും സാധാരണക്കാരും കൊല്ലപ്പെട്ടു. താമസ, സുരക്ഷാ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചാണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. പള്ളികളും വിദേശരാജ്യങ്ങളുടെ എംബസികളും ആക്രമിക്കപ്പെട്ടു.

മക്കയിലും മദീനയിലുമുള്ള വിശുദ്ധ ഹറം പള്ളികള്‍ക്കു നേരെ വരെ ആക്രമണമുണ്ടായി. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഭീകരവാദികളുടെ ലക്ഷ്യം. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗംചെയ്ത് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തിനു പുറത്തുനിന്ന് അവര്‍ക്ക് സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളും കുട്ടികളും പ്രായംചെന്നവരും നേരിടുന്ന അനീതിയെക്കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചാണ് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ കൂട്ടുന്നത്. ഭീകരര്‍ മയക്കുമരുന്ന് വ്യാപാരവും നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x