സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തരുതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ സൗദി എയര്‍ലൈന്‍സ്. പുരുഷന്‍മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി നിര്‍ദേശം പുറപ്പെടുവിച്ചു.
റിയാദ്: സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തരുതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ സൗദി എയര്‍ലൈന്‍സ്. പുരുഷന്‍മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി നിര്‍ദേശം പുറപ്പെടുവിച്ചു. കമ്പനിയുടെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് എത്തുന്നവരെ വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്നും എയര്‍ലൈന്‍സിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
സൗദി എയര്‍ലൈന്‍സ് വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ: സഹയാത്രികര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും മോശമായി തോന്നുന്നതുമായ ഡ്രസ് കോഡ് ഒഴിവാക്കണം. കാലുകളും കൈകളും പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം, ഇറുകിയ വസ്ത്രം തുടങ്ങിയവ ഉദാഹരണമായിട്ട് പറയുന്നു. പുരുഷന്‍മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നതും മോശമായി കമ്പനി കാട്ടുന്നു.
സൗദി എയര്‍ലൈന്‍സിന്റെ നല്ലൊരു നടപടിയാണിതെന്ന് ഒരുവിഭാഗം സമൂഹമാധ്യമത്തിലൂടെ അഭിപ്രായം അറിയിച്ചു. എന്നാല്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഉള്‍പ്പെടെ ഇതൊരു ബുദ്ധിമുട്ടായിരിക്കുമെന്ന് മറ്റൊരു കൂട്ടരും ആരോപിച്ചു. നിയമത്തെ കുറിച്ച് അറിവില്ലാത്തവര്‍ വിമാനത്താവളത്തില്‍ വെച്ച് പുതിയ വസ്ത്രം വാങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട്. ചിലര്‍ യാത്ര പോലും റദ്ദാക്കുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.