
റിയാദ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശികള്‍ക്ക് എട്ട് ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി സൗദി. സ്വദേശിവത്കരണത്തിനിടയിലും വിദഗ്ദ തൊഴിലാളികളെ രാജ്യത്തെത്തിക്കാനാണ് സൗദിയുടെ പദ്ധതി. ഒരു വര്‍ഷത്തിനിടക്ക് 8,19,881 വിസ വിദേശ ജോലിക്കാര്‍ക്ക് വേണ്ടി വിസ അനുവദിച്ച കാര്യം സൗദി തൊഴില്‍ മന്ത്രാലയമാണ് പുറത്ത് വിട്ടത്. അനുവദിച്ച വിസകളെല്ലാം പുതുതായി ആരംഭിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കും, നിലവിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത സ്ഥാപനങ്ങള്‍ക്കും വിസ ലഭിച്ചു. ആകെ അനുവദിച്ച വിസകളുടെ 14 ശതമാനം പുതുതായി ആരംഭിച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ്. നിലവിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ഒന്നര ലക്ഷം വിസയും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. കൂടാതെ വിദഗ്ദ തൊഴിലാളികളെയും നിക്ഷേപരംഗത്ത് മുതല്‍മുടക്കുകാരെയും ആകര്‍ഷിക്കാനും ഇതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.