Currency

വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ സൗദി പുറത്തിറക്കി

സ്വന്തം ലേഖകന്‍Tuesday, May 8, 2018 12:18 pm

ജിദ്ദ: വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ സൗദി പുറത്തിറക്കി. കര്‍ശന നിയമങ്ങള്‍ക്കു വിധേയമായാകണം ഡ്രൈവിങ് ജോലി എന്നാണു നിര്‍ദേശം. കുടുംബങ്ങള്‍ യാത്ര ചെയ്യുന്ന ടാക്‌സികളില്‍ സൗദി വനിതകള്‍ക്കു ഡ്രൈവര്‍മാരായി ജോലി ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തമാസം മുതലാണ് വനിതകളുടെ ഡ്രൈവിങ് വിലക്ക് നീക്കുന്നത്.

അതേസമയം വിദേശ വനിതകള്‍ക്കു ടാക്‌സി ഡ്രൈവര്‍മാരാകാനാകില്ല. പുരുഷയാത്രക്കാര്‍ മാത്രമേ ഉള്ളൂവെങ്കില്‍ വനിതാ ടാക്‌സികള്‍ വിളിക്കരുത്. മുതിര്‍ന്ന വനിത ഉള്‍പ്പെടുന്ന കുടുംബത്തിനു മാത്രമേ വനിതാ ടാക്‌സികള്‍ വിളിക്കാനാകൂ. മുന്‍ സീറ്റില്‍ പുരുഷ യാത്രക്കാരെ ഇരുത്തരുത് തുടങ്ങിയവയാണു പ്രധാന നിബന്ധനകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x