Currency

സൗദിയില്‍ എല്ലാ വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നു

സ്വന്തം ലേഖകന്‍Sunday, July 30, 2017 1:23 pm

ഈ വര്‍ഷാവസാനത്തോടെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷനാണ് സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളായാണ് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുക.

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങള്‍ മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്നു. ഈ വര്‍ഷാവസാനത്തോടെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷനാണ് സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

മൂന്നുഘട്ടങ്ങളായാണ് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സ്വകാര്യവല്‍ക്കരിക്കുക. സ്വകാര്യവത്കരണത്തില്‍ കമ്പനിയുടെ ഓഹരിയുടെ ഒരു പങ്ക് പൊതുജനങ്ങള്‍ക്കായി വില്‍ക്കും. തിരഞ്ഞെടുക്കുന്ന ബോര്‍ഡ് ഡയറക്ടര്‍മാരായിരിക്കും കമ്പനി നിയന്ത്രിക്കുക.

രണ്ടാം ഘട്ടത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണിയും നിര്‍വഹിക്കുന്നതിന് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടും. മൂന്നാംഘട്ടത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ വിമാനത്താവളം നിര്‍മിക്കുകയും ശേഷം കൈമാറുകയും ചെയ്യും. മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ത്വാഇഫ്, ഖസീം, യാമ്പൂ തുടങ്ങിയ വിമാനത്താവളങ്ങള്‍ ബിഒടി പ്രകാരം നിര്‍മിച്ചതാണ്.

വിമാനത്താവളങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും പൊതുഖജനാവിന്റെ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് കമ്പനികള്‍ക്ക് കീഴിലാക്കുന്നതെന്ന് ജിഎസിഎ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അല്‍ തമീമി അറിയിച്ചു. അതേസമയം വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ 200 ബിലൃന്‍ ഡോളര്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x