
റിയാദ്: കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയിലും പകലുമായി മഴയുണ്ട്. കനത്ത ചൂടിനു പിന്നാലെയാണ് മഴ. ഇതോടെ ആരോഗ്യ പ്രശ്‌നങ്ങല്‍ കൂടി. മുന്‍കരുതലെടുക്കാന്‍ അധികൃതരുടെ മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം മക്കയിലും റിയാദിന്റെ ചില ഭാഗങ്ങളിലും പെയ്തത്. മക്കയുടെ മലയോര മേഖലയില്‍ പല ഭാഗത്തും മലവെള്ളപ്പാച്ചിലുണ്ടായി. ഹറമിനടുത്തേക്കുള്ള വിവിധ റോഡുകള്‍ താല്‍ക്കാലികമായി അടച്ചത് തുറന്നിട്ടുണ്ട്. നിരവധി വാഹനങ്ങളും തകര്‍ന്നെങ്കിലും ആളപായമില്ല.
ജിസാനിലും അസീറിലും കാലാവസ്ഥാ മാറ്റം പ്രകടമാണ്. ഒരാഴ്ച മുന്‍പാരംഭിച്ച പൊടിക്കാറ്റ് ശക്തമാണ് സൗദിയുടെ വിവിധ പ്രവിശ്യകളില്‍. ഒപ്പം മഴയും മഞ്ഞു വീഴ്ചയും. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. ഒരാഴ്ചക്കകം രാജ്യത്തെ കാലാവസ്ഥ ചൂടിലേക്ക് മാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.