ഒപെക് രാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ച് എണ്ണ ഉല്പാദനം കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ച സാഹചര്യത്തിലാണ് എണ്ണ വിഹിതം കുറച്ചത്. ഫെബ്രുവരി മാസത്തെ വിഹിതമാണ് സൗദി അരാംകോ കുറയ്ക്കുന്നത്.
റിയാദ്: സൗദി അറേബ്യ ഇന്ത്യയ്ക്കുള്ള എണ്ണവിഹിതം വെട്ടിക്കുറച്ചു. ഒപെക് രാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ച് എണ്ണ ഉല്പാദനം കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ച സാഹചര്യത്തിലാണ് എണ്ണ വിഹിതം കുറച്ചത്. ഫെബ്രുവരി മാസത്തെ വിഹിതമാണ് സൗദി അരാംകോ കുറയ്ക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ ശുദ്ധീകരണ ശാലകള്‍ക്കുള്ള പ്രതിമാസ ക്വോട്ടയിലാകും കുറവു വരുത്തുകയെന്നാണ് സൂചന. എത്ര ശതമാനമാണ് കുറവെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. ഹെവി ക്രൂഡ് ഇനം എണ്ണയാണ് ഈ സ്ഥാപനങ്ങള്‍ക്ക് അരാംകോ നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.