Currency

സൗദിയില്‍ എട്ട് വിഭാഗത്തിന് ലെവി ഒഴിവാക്കി

സ്വന്തം ലേഖകന്‍Friday, December 29, 2017 4:20 pm

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് എട്ട് വിഭാഗം വിദേശികളെ ഒഴിവാക്കും. തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കി. ജനുവരി ഒന്നിന് ലെവി പ്രാബല്യത്തില്‍ വരും. മാസത്തില്‍ 400 വീതമുള്ള ലെവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചടക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിയമം.

അഞ്ചില്‍ കുറവ് ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കാണ് ലെവി ഇളവിന്റെ പ്രാഥമിക പ്രയോജനം ലഭിക്കുക. ഒമ്പത് പേരുള്ള സ്ഥാപനത്തിലെ സ്ഥാപനയുടമ അതേസ്ഥാപനത്തിലെ ജോലിക്കാരനാണെങ്കില്‍ നാല് വിദേശി ജോലിക്കാര്‍ക്കും ഇളവ് ലഭിക്കും. വീട്ടുവേലക്കാര്‍ക്ക് ലെവി ഒഴിവായതിനാല്‍ അവരുമായി ബന്ധപ്പെട്ട റിക്രൂട്ടിങ് ഓഫീസ് ജോലിക്കാര്‍ക്കും ലെവി ഒഴിവാകും.

ജി.സി.സി പൗരന്മാര്‍, സ്വദേശികളുടെ വിദേശി ഭാര്യമാര്‍, സ്വദേശി സ്ത്രീകളുടെ വിദേശി ഭര്‍ത്താക്കന്മാര്‍, സ്വദേശി മാതാക്കള്‍ക്ക് ജനിച്ച വിദേശിയില്‍ ജനിച്ച മക്കള്‍, നാടുകടത്തുന്നതില്‍ നിന്ന് ഇളവുലഭിച്ച രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കും ലെവി ബാധകമാവില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x