രാജ്യത്ത് അനധികൃതരായി കഴിയുന്ന വിദേശികള്‍ക്കായാണ് വീണ്ടും പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശന വിലക്കുമില്ലാതെ ഇവര്‍ക്ക് മടങ്ങാം. നവംബര്‍ 15 വരെയാണ് പൊതുമാപ്പിന് അവസരം.
റിയാദ്: പൊതുമാപ്പ് ആനൂകൂല്യം നീട്ടിയത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. നവംബര്‍ 15 വരെ അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി ഇനി നീട്ടാനിടയില്ലെന്നും ഇതവസാന അവസരമായിരിക്കുമെന്നും എംബസി അറിയിച്ചു.
രാജ്യത്ത് അനധികൃതരായി കഴിയുന്ന വിദേശികള്‍ക്കായാണ് വീണ്ടും പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശന വിലക്കുമില്ലാതെ ഇവര്‍ക്ക് മടങ്ങാം. നവംബര്‍ 15 വരെയാണ് പൊതുമാപ്പിന് അവസരം. വിദേശ എംബസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ാണ് ആഭ്യന്തര വകുപ്പഒക്ടോബര്‍ പകുതി വരെ അനുവദിച്ച കലാവധി വീണ്ടും നീട്ടിയത്.
അവസരം പലതവണ നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തവര്‍ക്ക് ശക്തമായ താക്കീതോടെയാണ് പൊതുമാപ്പിന് വീണ്ടും അവസരം. ഈ വര്‍ഷം മാര്‍ച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു ഇത്. ജൂണ്‍ 24ന് ഇതവസാനിച്ചു. അന്ന് വീണ്ടും ഒരു മാസം കൂടി നീട്ടി. ഇടവേളക്ക് ശേഷമാണ് വിദേശ എംബസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത്പ്രത്യേകമായി ഒരു മാസം കൂടി നല്‍കിയത്. അതാണിപ്പോള്‍ വീണ്ടും നീട്ടിയത്.
ആദ്യ നാലുമാസത്തെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് ആറുലക്ഷത്തോളം പേരായിരുന്നു. ഇതില്‍ അന്‍പതിനായിരത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.