ഭീകരതക്കെതിരായ പോരാട്ടം ശക്തമാക്കുന്ന നടപടിയുടെ ഭാഗമായി രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി എന്ന പേരില്‍ പുതിയ വകുപ്പ് രൂപീകരിച്ചു. സല്‍മാന്‍ രാജാവ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി.
റിയാദ്: ആഭ്യന്തര സുരക്ഷയ്ക്ക് സൗദി പുതിയ സംവിധാനം രൂപീകരിച്ചു. ഭീകരതക്കെതിരായ പോരാട്ടം ശക്തമാക്കുന്ന നടപടിയുടെ ഭാഗമായി രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി എന്ന പേരില്‍ പുതിയ വകുപ്പ് രൂപീകരിച്ചു. സല്‍മാന്‍ രാജാവ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി.
വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ 16 രാജവിജ്ഞാപനങ്ങളിലാണ് സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി എന്ന പ്രത്യേക വകുപ്പ് രൂപീകരിച്ചത്. പ്രധാനമന്ത്രി കൂടിയായ രാജാവിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി തലവനായി കുറ്റാന്വേഷണ വിഭാഗം ഡയറടര്‍ ജനറലായ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ ഹുവൈറിനിയെ നിയമിച്ചു.
ആഭ്യന്തര വകുപ്പിന് കീഴിലായിരുന്ന കുറ്റാന്വേഷണ വിഭാഗം, സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ്, സ്പെഷല്‍ എമര്‍ജന്‍സി ഫോഴ്‌സ്, ഏവിയേഷന്‍ സെക്യൂരിറ്റി, സാങ്കേതിക വിഭാഗം, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയെ പുതിയ വകുപ്പിന് കീഴില്‍ കൊണ്ടുവരും. പൗരാണിക തലസ്ഥാന നഗരമായ ദറഇയ, യുനസ്‌കോ അംഗീകാരമുള്ള ചരിത്ര പ്രദേശമായ അല്‍ഉലാ എന്നിവയ്ക്ക് റോയല്‍ കമ്മീഷന്‍ രൂപീകരിക്കാനും വിജ്ഞാപനത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.