പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. 33 വര്‍ഷം മുമ്പ് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ നിയമത്തിലെ അഞ്ചാം അനുഛേദം ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ പൊതുമുതല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. 33 വര്‍ഷം മുമ്പ് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ നിയമത്തിലെ അഞ്ചാം അനുഛേദം ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചത്.
സൗദി ശൂറ കൗണ്‍സിലിന്റെയും മന്ത്രിസഭ ചുമതലപ്പെടുത്തിയ ഉപസമിതിയുടെയും ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. പുതിയ നിയമപ്രകാരം പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുന്ന ഓരോ കക്ഷിക്കും തുല്യമായ പിഴയും ശിക്ഷയും ലഭിക്കും. കൂടാതെ കുറ്റവാളികളെക്കുറിച്ച് അവര്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക പത്രത്തിലോ അധികൃതര്‍ക്ക് ഉചിതമെന്ന് തോന്നുന്ന ഇതര മാധ്യമത്തിലോ പ്രതികളുടെ ചെലവില്‍ പരസ്യം ചെയ്യുമെന്നും ഭേദഗതിയില്‍ പറയുന്നു. എന്നാല്‍ പത്രപരസ്യം നല്‍കേണ്ടത് കോടതി വിധി വന്നതിന് ശേഷമാണ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.