Currency

സൗദി സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍Thursday, November 24, 2016 10:46 am

സൗദി ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രം, പുസ്തകങ്ങള്‍ക്ക് ആവശ്യമായ വിതരണാനുമതി, മാധ്യമ ലൈസന്‍സ് എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, നിയമലംഘനം നീക്കല്‍, വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് അടക്കല്‍, വിവിധ വിഷയങ്ങളിലെ ഫോളോഅപ് എന്നിവ ഇസര്‍വീസ് വഴി ലഭ്യമാവും.

റിയാദ്: സൗദി സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനം വകുപ്പുമന്ത്രി ഡോ. ആദില്‍ അത്തുറൈഫി ഉദ്ഘാടനം ചെയ്തു. റിയാദ് മീഡിയ സെന്റര്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ മന്ത്രാലയത്തിലെ ഉന്നതരും വിവിധ മാധ്യമ പ്രതിനിധികളും സംബന്ധിച്ചു. വിവരസാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ വേഗത്തിലും ഓണ്‍ലൈന്‍ വഴിയും ലഭ്യമാക്കുന്നതാണ് പുതിയ സേവനമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു.

സൗദി ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രം, പുസ്തകങ്ങള്‍ക്ക് ആവശ്യമായ വിതരണാനുമതി, മാധ്യമ ലൈസന്‍സ് എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, നിയമലംഘനം നീക്കല്‍, വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് അടക്കല്‍, വിവിധ വിഷയങ്ങളിലെ ഫോളോഅപ് എന്നിവ ഇസര്‍വീസ് വഴി ലഭ്യമാവും. സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രാലയത്തിന് സമര്‍പ്പിച്ച വിവിധ അപേക്ഷകളിലെ പുരോഗതി പരിശോധിക്കാനും ഇസേവനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയ വക്താവ് ഹാനി അല്‍ഗുഫൈലി പറഞ്ഞു. മന്ത്രാലയ സേവനത്തെക്കുറിച്ച് ഉപഭോക്താവിന് മൊബൈല്‍ സന്ദേശം അയയ്ക്കാനുള്ള സൗകര്യവും ഇസേവനത്തില്‍ ലഭ്യമാണെന്ന് ഔദ്യോഗിക വക്താവ് കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x