
റിയാദ്: സൗദിയില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതില്‍ കൃത്രിമത്വം കാണിച്ച 250 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ജനുവരി ഒന്നിന് മൂല്യവര്‍ധിത നികുതി പ്രബല്യത്തിലായതിനു ശേഷം വിവിധ രൂപത്തിലുള്ള പതിനാലായിരം പരാതികളാണ് വാറ്റ് സംബന്ധിച്ച് സകാത്ത് ആന്റ് ടാക്സ് അതോറിറ്റിക്ക് ലഭിച്ചത്. അതോറിറ്റിയുടെ വിവിധ സംഘങ്ങള്‍ രാജ്യത്ത് പരിശോധന തുടരുകയാണ്.
നികുതി ബാധകമായിട്ടും സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്, നിയമവിരുദ്ധമായി വാറ്റ് രജിസ്റ്റര്‍ ചെയ്യല്‍, അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കല്‍, ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കല്‍ എന്നിവയ്ക്കാണ് നടപടി എടുത്തത്. അതോറിറ്റിക്ക് ലഭിച്ച പരാതികളില്‍ 90 ശതമാനത്തിനും നടപടി സ്വീകരിച്ചു. അതോറ്റിക്ക് കീഴില്‍ 29 പരിശോധക സംഘങ്ങളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.