Currency

ഇന്ത്യയില്‍ നിന്ന് കോഴികളെ ഇറക്കുമതി ചെയ്യുന്നത് സൗദി താല്‍ക്കാലികമായി നിരോധിച്ചു

സ്വന്തം ലേഖകന്‍Saturday, February 10, 2018 12:26 pm

ജിദ്ദ: ഇന്ത്യയില്‍നിന്നു ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനു സൗദി അറേബ്യ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ജീവനുള്ള പക്ഷികള്‍, കോഴിക്കുഞ്ഞുങ്ങള്‍, മുട്ട തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദി ജല, പരിസ്ഥിതി, കാര്‍ഷിക മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഗുരുതരമായ പക്ഷിപ്പനി ഉണ്ടെന്ന ഓര്‍ഗനൈസേഷന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണു നടപടിയെന്ന് ജന്തുവിഭവ വിഭാഗത്തിലെ ഡയറക്ടര്‍ ഡോ. സനദ് അല്‍ഹര്‍ബി വിവരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x