Currency

അഞ്ച് മില്യണ്‍ അനധികൃത താമസക്കാരെ സൗദിയില്‍ നിന്നും തിരിച്ചയക്കും

സ്വന്തം ലേഖകന്‍Wednesday, March 8, 2017 2:10 pm

അനധികൃത താമസം ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരത്തലാണ് നടപടിക്കു പിന്നില്‍. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് അനധികൃത താമസക്കാരെ പിടികൂടി തിരിച്ചയയ്ക്കുന്നത്. ശൂറ കൗണ്‍സില്‍ അംഗമായ ഡോ: സദ്ഖ ഫാദില്‍ ആണ് ഈ ആവശ്യവുമുന്നയിച്ച് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

റിയാദ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന അഞ്ച് മില്യണ്‍ ആളുകളെ തിരിച്ചയയ്ക്കാന്‍ ശൂറാ കൗണ്‍സില്‍ പദ്ധതി തയ്യാറാക്കുന്നു. അനധികൃത താമസം ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരത്തലാണ് നടപടിക്കു പിന്നില്‍. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് അനധികൃത താമസക്കാരെ പിടികൂടി തിരിച്ചയയ്ക്കുന്നത്. ശൂറ കൗണ്‍സില്‍ അംഗമായ ഡോ: സദ്ഖ ഫാദില്‍ ആണ് ഈ ആവശ്യവുമുന്നയിച്ച് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ദേശീയ, അന്തര്‍ദേശീയ നിയമങ്ങളെ മറികടന്നാണ് വിവിധ മാര്‍ഗങ്ങള്‍ വഴി രാജ്യത്തേക്ക് നിരവധി വിദേശികള്‍ അനധികൃത കുടിയേറ്റം നടത്തിയിട്ടുള്ളത്. ഇത്തരത്തില്‍ രാജ്യത്ത് എത്തിയിട്ടുള്ളതില്‍ കൂടുതല്‍ പേരും ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ വന്‍ തോതിലുള്ള അനധികൃത താമസം ഭാവിയില്‍ സ്വരാഷ്ട്ര ആവശ്യം പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x