
റിയാദ്: സൗദി അറേബ്യയിലെ ആദ്യ തിയേറ്റര്‍ ഇന്ന് റിയാദില്‍ തുറക്കും. റിയാദിലെ കിങ് അബ്ദുള്ള എകണോമിക് സിറ്റിയിലാണ് ആദ്യ തിയറ്റര്‍ തുറക്കുന്നത്. ലോക പ്രശസ്ത അമേരിക്കന്‍ വിനോദ കമ്പനി എ.എം.സിയാണ് തിയേറ്റര്‍ തുറക്കുന്നത്. ഇന്ന് വൈകിട്ടാണ് ആദ്യ ഷോ. 600 സീറ്റുകളാണ് ഇവിടെയുള്ളുത്. ടിക്കററുകല്‍ വിറ്റു കഴിഞ്ഞു.
2030 ഓടെ 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനാണ് സൗദി ഭരണകൂടത്തിന്റെ പദ്ധതി. ഇതിന്റെ ആദ്യ ഘട്ടമായാണ് ആദ്യ തിയറ്റര്‍ തുറക്കുന്നത്. ആദ്യ ഷോയോട് അനുബന്ധിച്ച് പ്രത്യേക ചടങ്ങുമുണ്ടാകും. രാജ്യത്തെ 15 നഗരങ്ങളിലായി 40 അത്യാധുനിക തിയേറ്ററുകളാണ് എ.എം.സി രാജ്യത്ത് തുറക്കുക. അഞ്ച് വര്‍ഷം കൊണ്ടാണ് ഇത്രയും തിയേറ്ററുകള്‍ തുറക്കുക.
1920 ല്‍ സ്ഥാപിതമായ കമ്പനിക്ക് ലോകമെമ്പാടും 8200 പ്രദര്‍ശന ഹാളുകളുണ്ട്. സിനിമാ മേഖലയില്‍ ആഗോളാടിസ്ഥാനത്തില്‍ മുന്‍നിര സ്ഥാനത്ത് നില്‍ക്കുന്ന സ്ഥാപനമാണ് എ.എം.സി കമ്പനി. സൗദിയില്‍ പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകളുടെ വരവ്. വിനോദത്തിനായി രാജ്യം വിടുന്ന സ്വദേശികളെ പിടിച്ചു നിര്‍ത്തി രാജ്യത്തെ സമ്പദ്ഘടന ശക്തിപ്പെടുത്തലും ലക്ഷ്യമാണ്. വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.