
റിയാദ്: സൗദിയിലെ ജനാദിരിയ പൈതൃകോത്സവത്തില്‍ ഇനി പന്ത്രണ്ട് ദിവസത്തേക്ക് കുടുംബങ്ങള്‍ക്ക് മാത്രം പ്രവേശനം. കുടുംബങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പ്രവേശന കവാടം മുതല്‍ കുടുംബങ്ങളുടെ തിരക്കാണ് ജനാദിരിയ പൈതൃക ഗ്രാമത്തിലിപ്പോള്‍. എങ്ങും ഉത്സവത്തിന്റെ പ്രതീതി.
നാലാം ദിനം സൗദിയുടെ വിവിധ പ്രവിശ്യകളുടെ അറബ് ഗോത്ര കലകളായിരുന്നു പ്രധാന ആകര്‍ഷണം. സൗദിയുടെ 13 പ്രവിശ്യകളുടെയും തനത് കലകള്‍ വിവിധ ഭാഗങ്ങളിലായി ജനാദിരിയയില്‍ കാണാം. ഇന്ത്യന്‍ പവലിയനിലും വിവിധ കലാ പരിപാടികള്‍ പുരോഗമിക്കുകയാണ്. ഉത്തര്‍ പ്രദേശിന്റേതടക്കമുള്ള വിവിധ സ്റ്റാളുകളിലേക്ക് ജനപ്രവാഹം തുടരുന്നുണ്ട്. കുടുംബങ്ങള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചതിനാല്‍ വരും ദിനങ്ങളില്‍ തിരക്കേറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.