Currency

സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ മന്ത്രിയെ നിയമിച്ചു

സ്വന്തം ലേഖകന്‍Saturday, December 3, 2016 11:56 am

രജ്യത്തു വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് ശ്വാശത പരിഹാരം കണ്ടെത്തുന്നതില്‍ മുഫറെജ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മന്ത്രിയെ നിയമിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ മന്ത്രിയെ നിയമിച്ചു. മുഫറെജ് അല്‍ഹഖ്വാബനി പകരം അലി ബിന്‍ നാസര്‍ അല്‍ഗാഫിസിനെയാണു പുതിയ തൊഴില്‍ മന്ത്രിയായി നിയമിച്ചത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസാണ് പുതിയ തൊഴില്‍ മന്ത്രിയെ നിയമിച്ചത്.

രജ്യത്തു വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് ശ്വാശത പരിഹാരം കണ്ടെത്തുന്നതില്‍ മുഫറെജ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മന്ത്രിയെ നിയമിച്ചത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയില്‍ 12.1 ശതമാനത്തിന്റെ വളര്‍ച്ചയാണു ഉണ്ടായിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന സൗദി അറേബ്യയിലെ ഈ പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിനും എണ്ണ വില കുറയുന്നതിനും കാരണമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x