അടുത്ത വര്‍ഷം മുതലാണ് പുതിയ പദ്ദതിക്കു തുടക്കം കുറിക്കുന്നത്. ആദ്യഘട്ടമായി 150 സ്‌കൂളുകളില്‍ പദ്ദതി നടപ്പാക്കും. തൊട്ടടുത്ത വര്‍ഷം 1500 സ്‌കൂളുകളിലേക്കു പദ്ധതി വ്യാപിക്കും. തുടര്‍ന്ന് മൂന്നാം വര്‍ഷത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
റിയാദ്: സൗദിയില്‍ മൂന്ന് വര്‍ഷത്തിനകം പാഠ പുസ്തകങ്ങള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനം. പാഠ പുസ്തകങ്ങള്‍ക്കു പകരം ടാബുകളും ലാപ്ടോപ്പും സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്ന് വിദ്യഭ്യാസ മന്ത്രി ഡോ.അഹമ്മദ് അല്‍ ഈസ വ്യക്താമാക്കി. പദ്ധതി നടപ്പിലാക്കുന്നതിനായി 1.6 ബില്ല്യന്‍ റിയാലിനുള്ള കരാര്‍ ഒപ്പു വെച്ചു.
അടുത്ത വര്‍ഷം മുതലാണ് പുതിയ പദ്ദതിക്കു തുടക്കം കുറിക്കുന്നത്. ആദ്യഘട്ടമായി 150 സ്‌കൂളുകളില്‍ പദ്ദതി നടപ്പാക്കും. തൊട്ടടുത്ത വര്‍ഷം 1500 സ്‌കൂളുകളിലേക്കു പദ്ധതി വ്യാപിക്കും. തുടര്‍ന്ന് മൂന്നാം വര്‍ഷത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി അധ്യാപകര്‍ക്കു പരിശീലനം നല്‍കും.
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ ടാബുകളും ലാപ്ടോപ്പും രാജ്യത്ത് തന്നെ നിര്‍മിക്കുന്നതിനു പദ്ദതിയുണ്ടെന്നും ഡോ.അഹമ്മദ് അല്‍ ഈസാ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.