
റിയാദ്: രണ്ടു മാസത്തിനിടെ സൗദിയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. നവംമ്പര്‍ 15നാരംഭിച്ച പരിശോധനയില്‍ ഇതുവരെ പിടിയിലായത് നാല് ലക്ഷത്തിപതിനായിരത്തിലേറെ പേര്. ഒരു ലക്ഷത്തോളം പേരെ ഇതിനകം നാടു കടത്തിയിട്ടുണ്ട്. ഇഖാമ നിയമ ലംഘനത്തിന് മാത്രം രണ്ടര ലക്ഷത്തിലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 1200ന് താഴെയാണ് ഇന്ത്യക്കാരുടെ എണ്ണം.
1,10000 പേര് തൊഴില്‍ നിയമ ലംഘനത്തിനും പിടിയിലായി. നുഴഞ്ഞു കയറ്റത്തിനാണ് 45 000 പേരുടെ അറസ്റ്റ്. അറസ്റ്റിലായവരെ നാടു കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്. ഇനി സൗദിയിലെക്ക് ഇവര്‍ക്ക് മടങ്ങി വരാനാകില്ല. പിടിയിലായ ഇന്ത്യക്കാരില്‍ തൊഴില്‍ നിയമ ലംഘകരുമുണ്ട്. കൂടുതല്‍ പേര് പിഴയടച്ച് പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്തിയതാണ് ഇന്ത്യക്കാര്‍ക്ക് ഗുണകരമായത്. നിയമ ലംഘകരെ സഹായിച്ച 132 സൗദികളടക്കം 842 പേരും അറസ്റ്റിലായി പിഴയടച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.