Currency

സൗദിയില്‍ മന്ത്രിസഭ അംഗീകരിച്ച പുതിയ ജലനയം ഉടന്‍ നടപ്പാക്കും

സ്വന്തം ലേഖകന്‍Thursday, January 25, 2018 12:41 pm

റിയാദ്: സൗദി മന്ത്രിസഭ ചൊവ്വാഴ്ച അംഗീകരിച്ച പുതിയ ജലനയം നടപ്പാക്കുമെന്ന് വകുപ്പുമന്ത്രി. സൗദി വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും താല്‍പര്യങ്ങള്‍ക്കുനുസരിച്ചായിരിക്കും പുതിയ ജലനയം. സ്വകാര്യവത്കരണത്തിലൂടെ രാജ്യത്തിന് കൂടുതല്‍ എണ്ണയിതര വരുമാനം നേടിത്തരുന്നതായിരിക്കും പുതിയ നയം.

ഉപ്പുജല ശുദ്ധീകരണം, ശുദ്ധ ജല വിതരണം, മലിനജല ഡ്രൈനേജ് സംവിധാനം തുടങ്ങിയ മേഖലകള്‍ സ്വകാര്യവത്കരിക്കും. ഇതോടെ വെള്ളത്തിന് ചെലവേറുമെന്ന ആശങ്കയുയര്‍ന്നു. സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി രാജ്യത്തിന് ആവശ്യമായ ശുദ്ധജലത്തിന്റെ അളവ്, വിതരണച്ചെലവ് എന്നിവ ഉള്‍പ്പെടുത്തി ജല മന്ത്രാലയത്തിന് കീഴിലെ ആസ്തികളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മിതമായി നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക എന്നതാണ് പുതിയ ജലനയത്തിന്റെ താല്‍പര്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x