Currency

ഗള്‍ഫ് ബാങ്കിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി

സ്വന്തം ലേഖകന്‍Tuesday, May 9, 2017 2:17 pm

മാര്‍ച്ച് രണ്ടിന് സമര്‍പ്പിച്ച ശിപാര്‍ശ പ്രകാരമാണ് ഗള്‍ഫ് ബാങ്കിന് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി. സൗദി ബങ്കുകളുടെ നിരീക്ഷണ നിയമത്തിലെ മൂന്നാം അനുഛേദമനുസരിച്ചാണ് പുതിയ ബാങ്കിന് മന്ത്രിസഭ അനുമതി നല്‍കിയത്.

റിയാദ്: സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഗള്‍ഫ് ബാങ്കിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ജിദ്ദയിലെ അസലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ബാങ്കിന്റെ സൗദി ശാഖക്ക് അംഗീകാരം നല്‍കിയത്. ആറ് ഗള്‍ഫ് രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബാങ്ക് ശൃംഖലയുടെ സൗദി ശാഖയ്ക്കാണ് അംഗീകാരം.

മാര്‍ച്ച് രണ്ടിന് സമര്‍പ്പിച്ച ശിപാര്‍ശ പ്രകാരമാണ് ഗള്‍ഫ് ബാങ്കിന് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി. സൗദി ബങ്കുകളുടെ നിരീക്ഷണ നിയമത്തിലെ മൂന്നാം അനുഛേദമനുസരിച്ചാണ് പുതിയ ബാങ്കിന് മന്ത്രിസഭ അനുമതി നല്‍കിയത്.

ജല, വൈദ്യുതി, വ്യയവസായ വകുപ്പുകള്‍ പുതിയ മന്ത്രാലയങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നു. ഇത്തരത്തില്‍ പഴയ മന്ത്രാലയത്തിന് കീഴിലുണ്ടായിരുന്ന തൊഴിലാളികള്‍, ആസ്തികള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ പുതിയ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x