Currency

ഊര്‍ജ്ജ സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്ന് സൗദി

സ്വന്തം ലേഖകന്‍Monday, October 16, 2017 12:30 pm

സൗദി ഊര്‍ജ്ജ മേഖലയിലെ വിവിധ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സബ്‌സിഡി ഇല്ലാതാക്കുന്നതോടെ രാജ്യത്ത് എണ്ണ, വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കും.

റിയാദ്: ഊര്‍ജ്ജ സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ സൗദി ഒരുങ്ങുന്നു. ബജറ്റ് കമ്മി കുറക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ധനകാര്യമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. സൗദി ഊര്‍ജ്ജ മേഖലയിലെ വിവിധ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം സബ്‌സിഡി ഇല്ലാതാക്കുന്നതോടെ രാജ്യത്ത് എണ്ണ, വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കും. എന്നാല്‍ വില വര്‍ധനവ് ഒറ്റയടിക്ക് നടപ്പാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല. ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി ദീര്‍ഘകാല പദ്ധതിയിലൂടെ സന്തുലിത ബജറ്റ് യാഥാര്‍ഥ്യമാക്കുക എന്നതാണ് ധനകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.

നിലവില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് ഉപഭോക്താക്കള്‍ക്ക് സൗദിയില്‍ ഇന്ധനം ലഭിച്ചുകൊണ്ടിരിക്കുന്നത്. ദീര്‍ഘകാല പദ്ധിയിലൂടെ ഇത് അന്താരാഷ്ട്ര വിപണി വിലയോട് സമാനമായി പരിവര്‍ത്തിപ്പിക്കാനാണ് നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x