
റിയാദ്: സൗദിയില്‍ വിദേശ ഡ്രൈവര്‍മാരുടെ നിയമനം കുത്തനെ ഇടിയുന്നു. പത്ത് ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട് സൗദിയില്‍. ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഹൗസ് ഡ്രൈവര്‍മാരാണ്. വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി പ്രഖ്യാപിച്ചതോടെയാണ് വിദേശ ഡ്രൈവര്‍മാരുടെ നിയമത്തില്‍ ഇടിവുണ്ടായത്. ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് തുടങ്ങുക.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറോടെ ഹൗസ് ഡ്രൈവര്‍മാരുടെയും ടാക്‌സി ഡ്രൈവര്‍മാരുടെയും എണ്ണം 40 ശതമാനം കുറയും. ഒരു ഹൗസ് ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും ശമ്പളവും ഉള്‍പ്പെടെ അയ്യായിരം റിയാലാണ് പ്രതിമാനം സ്വദേശികള്‍ ചെലവഴിച്ചിരുന്നത്. ഡിമാന്റ് കുറഞ്ഞതോടെ ഇത് 4500 റിയിലായി കുറഞ്ഞതായും റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്നു.
സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ വനിത ടാക്‌സിയും നിലവില്‍ വരും. 1000 സ്വദേശി വനിതകള്‍ക്ക് ടാക്‌സി, ഡ്രൈവിങ് പരിശീലനത്തിന് കരീം അടക്കമുള്ള കമ്പനികള്‍ ഒപ്പു വെച്ചിട്ടുണ്ട്. ഈ സാഹടര്യത്തില്‍ വിദേശ റിക്രൂട്ടിങ് ഇനിയും കുറയാനാണ് സാധ്യത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.