
റിയാദ്: സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ എട്ട് കോടിയുടെ അഴിമതി. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി സ്വദേശി പൗരന്മാരിലൊരാള്‍ നല്‍കിയ വിവരത്തെ അടിസ്ഥാനമാക്കി അതോറിറ്റി നടത്തിയ അന്വേഷണത്തിലാണ് അഴിമതി നിര്‍മാര്‍ജന അതോറിറ്റിയുടെ കണ്ടെത്തല്‍. കമ്പനി ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് അഴിമതി നടത്തിയിട്ടുള്ളത്.
കമ്പനിയില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥനും നിലവില്‍ സേവനത്തിലുള്ള ഏതാനും ജോലിക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എട്ട് കരാറുകളിലും ഇലക്ട്രോണിക് ലൈസന്‍സ് കരസ്ഥമാക്കുന്നതിലും വന്‍ അഴിമതി നടന്നതായാണ് പ്രാഥമിക വിവരം. വിശദമായ അന്വേഷണത്തിനും തുടര്‍ നടപടിക്കുമായി കേസ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റിക്ക് കൈമാറി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.