Currency

വിദേശികളെ പട്ടിണിക്കിട്ടു കൊന്നു; സൗദി പൗരന് വധശിക്ഷ

സ്വന്തം ലേഖകൻTuesday, October 4, 2016 7:30 pm

മനാഫ് മുഹമ്മദ് മനാഹി അല്‍ സഅദി എന്ന സൗദി പൗരനെയാണ് തിങ്കളാഴ്ച റിയാദില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

റിയാദ്: എത്യോപ്യൻ സ്വദേശികളായ രണ്ട് പേരെ ബന്ധികളാക്കി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നൽകിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനാഫ് മുഹമ്മദ് മനാഹി അല്‍ സഅദി എന്ന സൗദി പൗരനെയാണ് തിങ്കളാഴ്ച റിയാദില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

വിദേശികളായ രണ്ട് പേരെ ഇയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ ബന്ധികളാക്കി വെച്ചെന്നും തുടർന്ന് ഭക്ഷണമൊന്നും നൽകാതെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയെന്നുമാണ് ഇയാൾക്കെതിരെ തെളിഞ്ഞ കുറ്റം. നേരത്തെ അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ഇയാളുടെ അപ്പീൽ തള്ളിയിരുന്നു. ഇതേതുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x