ഫാമിലി ലെവിയില്‍ ഭേദഗതി വരുത്താന്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ നിര്‍ദേശിച്ചതായി സാമൂഹിക മാധ്യമങ്ങളിലാണ് പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പ്രവാസികളുടെ ഫാമിലി ലെവി മുന്‍ നിശ്ചിതരീതിയില്‍ തുടരുമെന്നും നീട്ടിവയ്ക്കുന്ന തീരുമാനം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
ജിദ്ദ: സൗദിയില്‍ പ്രവാസികുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാമിലി ലെവി നിര്‍ത്തലാക്കിയിട്ടില്ല. ലെവി നിര്‍ത്തലാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ധനകാര്യ മന്ത്രാലയം അറിയിച്ചു. ഫാമിലി ലെവിയില്‍ ഭേദഗതി വരുത്താന്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ നിര്‍ദേശിച്ചതായി സാമൂഹിക മാധ്യമങ്ങളിലാണ് പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പ്രവാസികളുടെ ഫാമിലി ലെവി മുന്‍ നിശ്ചിതരീതിയില്‍ തുടരുമെന്നും നീട്ടിവയ്ക്കുന്ന തീരുമാനം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
സൗദിയില്‍ കഴിഞ്ഞ ജൂലൈയിലാണ് ഫാമിലി ലെവി നടപ്പാക്കിയത്. ഇതനുസരിച്ച് പ്രവാസി സൗദിയിലുള്ള ഓരോ കുടുംബാംഗത്തിനും വേണ്ടി നൂറു റിയാല്‍ വീതം ഒരു മാസം അടയ്ക്കണം. 2020വരെ ഓരോ വര്‍ഷവും ഇത് നൂറുറിയാല്‍ വീതം കൂടിവരും. ഇതെത്തുടര്‍ന്ന് മലയാളികളടക്കമുള്ള പ്രവാസികള്‍ കുടുംബത്തെ സൗദിയില്‍നിന്ന് തിരിച്ചയയ്ക്കുകയാണ്.
രാജ്യത്തിന്റെ ബജറ്റ് സന്തുലിതത്തെ സംബന്ധിച്ച് ധനമന്ത്രി നടത്തിയ പ്രസ്താവനയാണ് തെറ്റിധാരണ പരത്തുന്നവിധം സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.