വിദേശികള്‍ക്ക് രണ്ട് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് സിം കാര്‍ഡുകള്‍ എടുക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പരിമിതപ്പെടുത്തിയുള്ള തീരുമാനം താല്കാലികമാണെന്ന് സൗദി ടെലികോം അതോറിറ്റി. വിദേശികള്‍ക്ക് രണ്ട് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് സിം കാര്‍ഡുകള്‍ എടുക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
കൂടുതല്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ കരസ്ഥാമാക്കി ചിലര്‍ ഭീകര പ്രവര്‍ത്തനത്തിനു ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. തീരുമാനം നടപ്പിലാക്കിയതിനുശേഷം മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ ഒരു വര്‍ഷത്തിനിടെ ഒമ്പതു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
സിം കാര്‍ഡുകളെ ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിച്ചതും വിദേശികള്‍ക്ക് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തതോടെയാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.