
റിയാദ്: സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയച്ച തുകയില്‍ വന്‍ കുറവ്. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ പ്രവാസികള്‍ കഴിഞ്ഞ മാസം നാട്ടിലേക്കയച്ചത് 1220 കോടി റിയാലാണ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച തുകയില്‍ വന്‍ കുറവുണ്ടായത്. സ്വദേശിവത്കരണം ശക്തമായത് പ്രവാസി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.
1280 കോടി രൂപയാണ് ഒക്ടോബറില്‍ പ്രവാസികള്‍ നാട്ടിലയച്ചത്. ഈ മാസം 60 കോടി റിയാലിന്റെ കുറവുണ്ടായി. സെപ്തംബര്‍ മുതല്‍ ഓരോ മാസവും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ 60 മുതല്‍ 200 കോടി റിയാലിന്റെ വരെ കുറവുണ്ട്. സ്വദേശിവത്കരണത്തിന്റെ പ്രധാന ഘട്ടം തുടങ്ങിയ സെപ്തംബറില്‍ 854 കോടി റിയാല്‍ മാത്രമാണ് പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കയച്ചത്. സര്‍ക്കാര്‍ കണക്ക് പ്രകാരം സൗദിയില്‍ 122 ലക്ഷം പ്രവാസികളുണ്ട് സൗദിയില്‍. ജനസംഖ്യയുടെ 37 ശതമാനം വരും ഇത്.
പ്രവാസികളുടെ വരുമാനം കുറഞ്ഞെങ്കിലും സൗദി സ്വദേശികളുടെ ശമ്പളം സെപ്തംബറിനെ അപേക്ഷിച്ച് 68 ശതമാനം കൂടിയിട്ടുണ്ട്. വരും മാസങ്ങളിലും പ്രവാസികളുടെ സമ്പാദ്യത്തില്‍ കുറവുണ്ടായേക്കും. സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.