Currency

സൗദിയെ ലക്ഷ്യമിട്ടെത്തിയ നാല് ബാലസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു; വീഡിയോ

സ്വന്തം ലേഖകന്‍Thursday, March 30, 2017 10:56 am
Play

സൗദിയുടെ അതിര്‍ത്തി നഗരങ്ങളായ അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളെ ലക്ഷ്യം വെച്ചാണ് മിസൈല്‍ അയച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ആണ് മിസൈലുകള്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സ് തകര്‍ത്തിട്ടത്.

റിയാദ്: സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ നാല് ബാലസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു. ഹൂതി മലീഷികള്‍ വിക്ഷേപിച്ച മിസൈല്‍ റോയല്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സാണ് തകര്‍ത്തത്. സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്നാണ് ഇറാന്‍ അനുകൂല ഹൂതി മലീഷികള്‍ മിസൈല്‍ വിക്ഷേപിച്ചത്.

സൗദിയുടെ അതിര്‍ത്തി നഗരങ്ങളായ അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളെ ലക്ഷ്യം വെച്ചാണ് മിസൈല്‍ അയച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ആണ് മിസൈലുകള്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സ് തകര്‍ത്തിട്ടത്. അതേസമയം ഹൂതികള്‍ വിക്ഷേപിച്ച നാലു ബാലിസ്റ്റിക് മിസൈലുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതിര്‍ത്തി നഗരങ്ങളെ ലക്ഷ്യമാക്കി എത്തിയ മിസൈലുകള്‍ ആകാശത്തു വെച്ചു തന്നെ തകര്‍ത്തുവെന്ന് സൗദി അതിര്‍ത്തി രക്ഷാ സേന അറിയിച്ചു. അമേരിക്കയുടെ സഹായത്തോടെ വിന്യസിച്ച മിസൈല്‍ വേധ ഉപകരണം ഉപയോഗിച്ചാണ് മിസൈല്‍ കണ്ടെത്തി തകര്‍ത്തത്. മിസൈല്‍ തകര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x