Currency

സൗദിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധി അപേക്ഷ കടുപ്പമാകുന്നു

സ്വന്തം ലേഖകന്‍Tuesday, February 14, 2017 3:10 pm

റിയാദ്: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി അപേക്ഷയ്ക്കുളള നിയന്ത്രണങ്ങള്‍ സൗദിയില്‍ കൂടുതല്‍ കര്‍ശനമാക്കി. ഇതിനായി സിവില്‍ സര്‍വീസ് മന്ത്രാലയം ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ നിബന്ധന പ്രകാരം ഒരു ദിവസത്തെ അവധി ലഭിക്കണമെങ്കില്‍ അംഗീകൃത ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം.

മൂന്ന് ദിവസത്തെ അവധി വേണ്ടവര്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിക്കണം. അതേസമയം നാല് ദിവസത്തെ അവധി ലഭിക്കണമെങ്കില്‍ രണ്ട് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തണം. നാലില്‍ കൂടുതല്‍ ദിവസം അവധി വേണമെങ്കില്‍ രണ്ട് ഡോക്ടറും ഒരു കണ്‍സള്‍ട്ടന്റും സാക്ഷ്യപ്പെടുത്തണം.

ഒരുമാസത്തില്‍ കൂടുതല്‍ അവധി വേണമെങ്കില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിച്ച ശേഷമാകും അനുവദിക്കുക. അതേസമയം പുതിയ നിബന്ധനകള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബാധകമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x