നിയമ ലംഘനം കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അര ലക്ഷം റിയാല്‍ വരെ പാരിതോഷികം പൊതുസുരക്ഷാ വകുപ്പാണ് പ്രഖ്യാപിച്ചത്. നിയമ ലംഘകര്‍ക്ക് ജോലിയും അഭയവും സഹായവും നല്‍കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിയാദ്: സൗദിയില്‍ താമസ, തൊഴില്‍ നിയമ ലംഘകരുടെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. നിയമ ലംഘനം കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അര ലക്ഷം റിയാല്‍ വരെ പാരിതോഷികം പൊതുസുരക്ഷാ വകുപ്പാണ് പ്രഖ്യാപിച്ചത്. നിയമ ലംഘകര്‍ക്ക് ജോലിയും അഭയവും സഹായവും നല്‍കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളികള്‍, കൃഷി തൊഴിലാളികള്‍, ഇടയന്മാര്, നിര്‍മ്മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സ്വദേശിവല്‍ക്കരണ നയത്തിന് വിരുദ്ധമല്ലാത്ത തൊഴിലുകള്‍ക്ക് വിദേശ റിക്രൂട്ട്മെന്റിന് വിസ അനുവദിക്കുന്നുണ്ട്. ചെലവു ചുരുക്കുന്നതിനായി നിയമ ലംഘകരെ ജോലിക്കു നിയമിക്കാന്‍ അനുവദിക്കില്ലെന്നും പൊതു സുരക്ഷാ വകുപ്പ് വ്യക്തമാക്കി.
അതേസമയം പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന എല്ലാ ഇന്ത്യക്കാരും എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ആവശ്യപ്പെട്ടു. ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്ഥമാണ്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് നിയമവിധേയമായി വീണ്ടും സൗദിയില്‍ വന്നു ജോലി ചെയ്യാന്‍ അവസരം ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.