സൗദി യുഎഇ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിച്ച വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടിയത്.
റിയാദ്: സൗദിയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. സൗദി യുഎഇ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിച്ച വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. രണ്ട് ഓപ്പറേഷനുകളിലായി നാല് പ്രതികളെയും അറസ്റ്റു ചെയ്തു. 3500000 (മുപ്പത്തിയഞ്ച് ലക്ഷം) നിരോധിക വിഭാഗത്തില്‍ പെട്ട ഇന്‍ഫിറ്റമിന്‍ ക്യാപ്‌സൂളുകളാണ് ഒരു ഓപ്പറേഷനില്‍ പിടിക്കപ്പെട്ടത്. 2.940 ഗ്രാം അസംസ്‌കൃത ഹീറോയിനാണ് രണ്ടാമത്തെ ഓപ്പറേഷനില്‍ പിടികൂടിയത്. രണ്ടു സിറിയന്‍ വംശജനും ഒരോ ശ്രീലങ്കക്കാരനെയും പാകിസ്താന്‍കാരനെയുമാണ് പിടികൂടിയത്.
ലോഹ നിര്‍മ്മിതമായ മൂന്ന് വലിയ ടിന്നുകളിലായി ഒളിപ്പിച്ചുവെച്ച രീതിയില്‍ 3500000 നിരോധിക വിഭാഗത്തില്‍ പെട്ട ഇന്‍ഫിറ്റമിന്‍ ക്യാപ്‌സൂളുകള്‍ പ്രതികളില്‍ നിന്നും പിടിക്കപ്പെട്ടു. കൂടാതെ, റിയാദിലേക്ക് സല്‍വാ പോര്‍ട്ട് വഴി ഒരു ട്രാക്കില്‍ ഹീറോയിന്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അസംസ്‌കൃത ഹീറോയിന്റെ വന്‍ ശേഖരം പിടികൂടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.